obit-

മണ്ണംപേട്ട: നനഞ്ഞ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരി മരിച്ച നിലയിൽ. തെക്കേക്കര വടക്കൻ വീട്ടിൽ റോജോയുടേയും ടിറ്റുവിന്റേയും മകൾ അഷ്‌ലിനാണ് (9) മരിച്ചത്. വീട്ടിനകത്ത് കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ നനഞ്ഞ തോർത്തിൽ കുരുങ്ങിയ നിലയിൽ ഇന്നലെ രാവിലെ പത്തോടെയായിരുന്നു കണ്ടത്.

ബാത്ത് റൂം അറ്റാച്ച്ഡ് മുറി അകത്തുനിന്ന് പൂട്ടി കുളിക്കാൻ കയറിയ കുട്ടി മുറി തുറക്കാതായതോടെ അച്ഛനും മുത്തച്ഛനും ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. കുളി കഴിഞ്ഞ ശേഷം ജനാല തുറക്കാൻ ശ്രമിക്കുന്നതിനിടെ, ജനാലയിൽ കുരുങ്ങിയതാകുമെന്ന് സംശയിക്കുന്നു. ടിറ്റു വിദേശത്താണ്. സംസ്‌കാരം ഇന്ന്. പള്ളിക്കുന്ന് സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. സഹോദരി: അലന.