പുതുക്കാട്: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് പുതുക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർത്ഥി വാട്‌സ്ആപ്പ് കൂട്ടായ്മ സംഭാവന നൽകി. 27,001 രൂപ സംഭാവന നൽകി. ഭാരവാഹികളിൽ നിന്നും കെ.കെ. രാമചന്ദ്രൻ എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി. പ്രസിഡന്റ് വർഗീസ് തെക്കെത്തല വാർഡ് അംഗം ഷാജു കളിയേങ്കര, പി.ടി.എ പ്രസിഡന്റ് ഗോപൻ, എൻ.കെ. ഷിനോയ്, ഷാജു, പി. ദിലീപ്, സിആർ. ജോജി എന്നിവർ പങ്കെടുത്തു.