sasidharan

കയ്പമംഗലം : മതിലകം പുതിയകാവ് പള്ളത്ത് പരേതനായ ഗോപാലൻ മകൻ ശശിധരൻ (56) നിര്യാതനായി. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് മാനേജറാണ്. 30 വർഷമായി ബാങ്കിൽ സേവനമനുഷ്ഠിക്കുന്നു. സി.പി.എം കളരിപറമ്പ് നോർത്ത് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ മുൻ കൊടുങ്ങല്ലൂർ ഏരിയ പ്രസിഡന്റും, ജില്ലാ കമ്മിറ്റി അംഗവുമാണ്. മാതാവ്: അംബുജാക്ഷി ഭാര്യ: ഗീത മക്കൾ: ശരത്, ശീതൾ. സഹോദരങ്ങൾ: ബാബു, രാജൻ (മുംബയ്), ലളിതാമണി, ശാന്തകുമാരി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടത്തും.