box

ചാലക്കുടി: കുളിക്കടവിൽ സംഭവിക്കാവുന്ന അപകടങ്ങളിൽ രക്ഷാകവചം ഒരുക്കി ഫയർഫോഴ്‌സ്. കൂടപ്പുഴ ആറാട്ടുകടവിലാണ് ഒഴുക്കിൽപ്പെടുന്നവരെ രക്ഷിക്കുന്നതിന് അഞ്ച് ഉപകരണങ്ങൾ സ്ഥാപിച്ചത്.

ലൈഫ് പോയി, ലൈഫ് ജാക്കറ്റ്, ബോട്ടിൽ ജാക്കറ്റ്, റോപ്പ് ഫ്‌ളോട്ടിംഗ് ഡിവൈസ് തുടങ്ങിയവയാണ് സമീപത്തെ ബോക്‌സിൽ വച്ചിരിക്കുന്നത്. അപകടത്തിൽ പെടുന്നവരെ രക്ഷിക്കുന്നതിന് മറ്റുള്ളവർക്ക് ഇതു ഇട്ടുകൊടുക്കാം. ഫയർ ഫോഴ്‌സ് ഡയറക്ടർ ജനറൽ ബി. സന്ധ്യയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ പ്രധാനപ്പെട്ട ജലാശയങ്ങളിൽ ഇത്തരം സംവിധാനം ഒരുക്കുന്നുണ്ട്.

ജില്ലയിലെ ആദ്യത്തേതാണ് ചാലക്കുടിപ്പുഴയിലേത്. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ, സ്‌റ്റേഷൻ ഓഫീസർ സി.ഒ. ജോയ് എന്നിവർ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയിരുന്നു.