തൃശൂർ: നഗരത്തിൽ അലഞ്ഞുതിരിഞ്ഞവർക്കായി കോർപറേഷൻ ആരംഭിച്ച ക്യാമ്പുകളിലേക്ക് ഭക്ഷണമെത്തിച്ച് റോട്ടറി ക്ലബ്. മേയ് 13 മുതൽ ദിവസവും 300 പേർക്കുള്ള ഭക്ഷണമാണ് റോട്ടറി ക്ലബ് മുടങ്ങാതെ നൽകുന്നത്.
ലോക്ഡൗൺ സമയം മുതൽ തൃശൂർ കോർപറേഷൻ, പൊലീസ്, ആക്ട്‌സ് എന്നിവർ സംയുക്തമായി നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കണ്ടെത്തി തൃശൂർ കോർപറഷന്റെ ആഭിമുഖ്യത്തിൽ 3 ക്യാമ്പുകളിലായി താമസിപ്പിച്ച് വൈദ്യസഹായം ഉൾപ്പെടെ നൽകിവരികയാണ്.
ക്യാമ്പിലുള്ളവരുടെ ഭക്ഷണം ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾക്ക് വൻ ബാദ്ധ്യതയാണ് കോർപറേഷന് നേരിടേണ്ടി വരുന്നത്. ഈ അവസരത്തിലാണ് തൃശൂർ റോട്ടറി ക്ലബ്ബ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. മേയ് 13 മുതൽ ദിവസവും 300 പേർക്കുള്ള ഭക്ഷണം മുടങ്ങാതെ നൽകുന്ന റോട്ടറി ക്ലബ്ബിനോട് മേയർ പ്രത്യേകം നന്ദി രേഖപ്പെടുത്തി.