വടക്കാഞ്ചേരി: കൊവിഡിന്റെ പശ്ചാത്തലത്തിൽ നഗരസഭയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ആയുർവേദ, ഹോമിയോ ക്ലിനിക്കുകൾ പ്രവർത്തിക്കുമെന്ന് നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അറിയിച്ചു. കൊവിഡ് വ്യാപന നിരക്ക് നിയന്ത്രിക്കുന്നതിനായും മഴക്കാല രോഗങ്ങളുടെ സാദ്ധ്യത കണക്കിലെടുത്തും നഗരസഭയിലെ 8 കേന്ദ്രങ്ങളിൽ പനി ഒ.പി. ആരംഭിക്കും.