കൊടകര: കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി മേയ് 8 മുതൽ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അപ്പോളോ ടയേഴ്‌സിലെ മുഴുവൻ തൊഴിലാളികൾക്കും ശമ്പളം നൽകാത്ത മാനേജ്‌മെന്റ് നടപടിക്കെതിര കമ്പനി ഗേറ്റിൽ തൊഴിലാളികൾ പ്രധിഷേധ സമരം നടത്തി. ജീവനക്കാർക്ക് മുഴുവൻ ശമ്പളം കൊടുക്കുകയും തൊഴിലാളികളുടെ ശമ്പളം നിക്ഷേധിക്കുകയും ചെയ്യുന്ന നടപടികൾ തിരുത്തണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടന്ന സമരം സി.ഐ.ടി.യു യൂണിയൻ ജനറൽ സെക്രട്ടറി കെ.കെ. ഗോപി ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻ ഡൊമനിക് അദ്ധ്യക്ഷനായി. വിവിധ യൂണിയൻ നേതാക്കളായ വിനോദ്, കെ.വി. സുജിത്ത്‌ ലാൽ, എൻ. കുഞ്ഞുമോൻ, ഷൈൻ മുണ്ടയ്ക്കൽ എന്നിവർ സംസാരിച്ചു.