udf

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുഴുവൻ സമയം പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം.വി. ഹൈദരലി ഉദ്ഘാടനം ചെയ്തു. കെ.കെ. കാദർ അദ്ധ്യക്ഷനായി. സുലൈമു വലിയകത്ത്, എം. കുഞ്ഞുമുഹമ്മദ്, സി. അഷ്‌റഫ്, ആർ.വി. മുഹമ്മദ്കുട്ടി, സി. മുഹമ്മദലി, അസീസ് മന്ദലാംകുന്ന്, നസീഫ് യൂസഫ്, എം.കെ.സി. ബാദുഷ, കബീർ ഫൈസി അകലാട്, കെ.എ. കബീർ എന്നിവർ സംസാരിച്ചു.