mmmm

അമ്മ ജിജി നിർമ്മിച്ച കരകൗശലവസ്തുക്കൾ അലൻ ടി.എൻ. പ്രതാപൻ എം.പിക്ക് കാണിച്ചുകൊടുക്കുന്നു.

കാഞ്ഞാണി: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപെട്ട മണലൂരിലെ ചുള്ളിപ്പറമ്പിൽ സുഭാഷ് മകൻ അലനെ കാണാൻ ടി.എൻ പ്രതാപൻ എം.പി അവരുടെ വീട്ടിലെത്തി. അമ്മ ജിജി നിർമ്മിച്ച കരകൗശലവസ്തുക്കൾ അലൻ, എം.പിക്ക് കാണിച്ചുകൊടുക്കന്നത് അവിടെയെത്തിയവർക്കെല്ലാം വേദനാജനകമായ നിമിഷങ്ങളാണ് നൽകിയത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോണി അത്താണിക്കലിന്റെ പഞ്ചായത്ത് അലവൻസായ പതിനായിരം രൂപ അലന്റെ വിദ്യാഭ്യാസാവശ്യത്തിനായി ടി.എൻ. പ്രതാപൻ എം.പി അലന് നൽകി. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ വിശ്വംബരൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോയ് നാരായണൻ, ബാബു, സി.എം. നൗഷാദ്, കെ.ബി. ജയറാം, വി.ജി അശോകൻ, റോബിൻ വടക്കെത്തല തുടങ്ങിയവർ പങ്കെടുത്തു.