covid

തൃശൂർ: 52 ദിവസത്തിന് ശേഷം ആദ്യമായി ആയിരത്തിൽ താഴെ കൊവിഡ് പോസിറ്റീവ്. ഏപ്രിൽ 16 നായിരുന്നു ഇതിന് മുമ്പ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെയെത്തിയത്. പിന്നീട് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയായിരുന്നു. ഇത് പിന്നീട് 4,250 ലേറെയെത്തി. മരണവും കുതിച്ചുയർന്നു. ഒന്നര മാസത്തിനുള്ളിൽ മാത്രം 1500 ഓളം പേരാണ് മരിച്ചത്.

രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ലോക് ഡൗൺ, ട്രിപ്പിൾ ലോക് ഡൗൺ എന്നിവ പ്രഖ്യാപിച്ചാണ് രോഗികളുടെ എണ്ണം നിയന്ത്രിച്ചു കൊണ്ടുവന്നിരുന്നത്. രോഗികളും രോഗമുക്തരും തമ്മിലുള്ള വ്യത്യാസവും കുറഞ്ഞു. 11,120 പേരാണ് ഇനി രോഗമുക്തരാകുന്നത്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,46,239 ആണ്. 2,35,119 പേരാണ് രോഗമുക്തരായത്. പോസിറ്റിവിറ്റി നിരക്കും താഴോട്ട് വരുന്നതും ആശ്വാസകരമാണ്.

925 പേർക്ക് കൊവിഡ്

925 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 1325 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9671 ആണ്. തൃശൂർ സ്വദേശികളായ 77 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 919 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാൾക്കും, 02 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത 03 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ചികിത്സയിൽ കഴിയുന്നവർ

ഗവ. മെഡിക്കൽ കോളേജിൽ 246
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 711
സർക്കാർ ആശുപത്രികളിൽ 315
സ്വകാര്യ ആശുപത്രികളിൽ 506
വിവിധ ഡോമിസിലിയറി കെയർ സെന്ററുകളിൽ 1192
വീടുകളിൽ 5,776.

കു​ട്ടി​ക​ളു​ടെ​ ​ക​രു​ത​ലി​നാ​യി
'​ചി​റ​കു​ക​ൾ​'​ ​പ​ദ്ധ​തി​

തൃ​ശൂ​ർ​:​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കാനിട​യു​ള്ള​ ​മാ​ന​സി​ക​വും​ ​ശാ​രീ​രി​ക​വു​മാ​യ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്തു​ക​ ​എ​ന്ന​ ​ല​ക്ഷ്യത്തോടെ​ ​ചി​റ​കു​ക​ൾ​ ​പ​ദ്ധ​തി​ക്ക് ​തു​ട​ക്കം​ ​കു​റി​ക്കുന്നു.​ ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ന്റെ​യും​ ​ഭാ​ര​തീ​യ​ ​ചി​കി​ത്സാ​ ​വ​കു​പ്പി​ന്റെ​യും​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഒ​ല്ലൂ​ർ​ ​വൈ​ദ്യ​ര​ത്‌​നം,​ ​ചെ​റു​തു​രു​ത്തി​ ​പി.​എ​ൻ.​എ​ൻ.​എം​ ​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജു​ക​ളു​ടെ​യും​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി.
സ്‌​കൂ​ളി​ലെ​ ​പ​ഠ​നം​ ​വീ​ട്ടി​ലേ​യ്ക്ക് ​മാ​റി​യ​പ്പോ​ൾ​ ​കു​ട്ടി​ക​ളി​ൽ​ ​ക​ണ്ടു​വ​രു​ന്ന​ ​ആ​രോ​ഗ്യ​ മാനസിക ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്കു​ള്ള​ ​പ​രി​ഹാ​ര​ങ്ങ​ളും,​ ​ന​ന്നാ​യി​ ​പ​ഠി​ക്കാ​നു​ള്ള​ ​പൊ​ടി​ക്കൈ​ക​ളുമാണ് പദ്ധതിയുടെ ഭാഗമായുണ്ടാകുക. ​കൂ​ട്ടു​കാ​രെ​ ​കാ​ണാ​ത്ത​ ​വി​ഷ​മം​ ​മാ​റ്റാ​ൻ​ ​ഫോ​ൺ​ ​അ​മി​ത​ ​ഉ​പ​യോ​ഗം​ ​ഇ​ല്ലാ​തെ​ ​പു​തി​യ​ ​ര​സ​ക​ര​മാ​യ​ ​ക​ളി​ക​ൾ​ക്കു​ള്ള​ ​മാ​ർ​ഗ​ങ്ങ​ളു​മൊ​ക്കെ​യാ​യി​ ​ര​ണ്ടാ​ഴ്ച​ ​നീ​ളു​ന്ന​ ​പ​രി​ശീ​ല​ന​മാ​ണ് ​ന​ൽ​കു​ക.​ ​അ​ഞ്ച് ​മു​ത​ൽ​ ​എ​ട്ട് ​വ​രെ​ ​ക്ലാ​സു​ക​ളി​ലെ​ ​കു​ട്ടി​ക​ളെ​ ​വി​ദ​ഗ്ദ്ധ​ ​ആ​യു​ർ​വേ​ദ​ ​ഡോ​ക്ട​ർ​മാ​ർ​ ​നേ​രി​ട്ട് ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കും.​ ​വി​വ​ര​ങ്ങ​ൾ​ക്ക് 9744570055.​ ​റ​വ​ന്യൂ​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​ഓ​ൺ​ലൈ​നാ​യി​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ​ ​ഡേ​വി​സ്,​ ​ആ​യു​ർ​വേ​ദ​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​സ​ല​ജ​കു​മാ​രി,​ ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ൻ​ ​ജി​ല്ലാ​ ​പ്രോ​ഗ്രാം​ ​മാ​നേ​ജ​ർ​ ​ഡോ.​ ​എം.​എ​സ് ​നൗ​ഷാ​ദ്,​ ​വൈ​ദ്യ​ര​ത്‌​നം​ ​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​ഷീ​ബ​ ​സു​നി​ൽ,​ ​പി.​എ​ൻ.​എ​ൻ.​എം​ ​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജ് ​ഡ​യ​റ​ക്ട​ർ​ ​സ​ന്ധ്യ​ ​മ​ണ്ണ​ത്ത്,​ ​വ​കു​പ്പ് ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഡോ.​ ​പി.​ ​എ​ഡി​സ​ൺ,​ ​ഡോ.​ ​കെ.​ ​അ​നി​ത​ ​സു​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.