prathishedam
അഴീക്കോട് പെട്രോൾ പമ്പിൽ യൂത്ത് കോൺഗ്രസ് കയ്പമംഗലം മണ്ഡലം കമ്മിറ്റി സെഞ്ച്വറി അടിച്ച് പ്രതിേഷേധിക്കുന്നു

കൊടുങ്ങലൂർ: കേരളത്തിൽ പെട്രോൾ വില 100 കടന്നതിനാൽ യൂത്ത് കോൺഗ്രസ് കയ്പ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിക്കോട് പെട്രോൾ പമ്പിൽ ക്രിക്കറ്റ് കളിച്ച് സെഞ്ച്വറി അടിച്ചു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ മനാഫ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. എൻ.എസ.് സലീമുദീൻ, പി.എസ് ഷഫീർ മാസ്റ്റർ, ഇസ്ഹാഖ് ഹുസൈൻ, ആസിഫ് മുഹമ്മദ്, പി.കെ. ഐജാസ്, പി.കെ. ഷഫീർ എന്നിവർ പങ്കെടുത്തു.