jj

തൃശൂർ : ഒരാഴ്ചയിലേറെയായി കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെ മാത്രം. ആശ്വാസം നൽകി മരണ നിരക്കും കുറയുന്നു. ജൂൺ നാലിനാണ് കഴിഞ്ഞ എട്ടു ദിവസത്തിനുള്ളിലെ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. (16.76%). കഴിഞ്ഞ മാസം ഇതേ കാലയളവിൽ ഭൂരിഭാഗം ദിവസങ്ങളിലും മുപ്പതിന് മുകളിലായിരുന്നു പോസിറ്റിവിറ്റി നിരക്ക്. എന്നാൽ അടുത്ത ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറച്ച് കൊണ്ടുവരാനായി. എട്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ 11,412 മാത്രമാണ്. ജൂൺ മൂന്നിന് 1,766 പേർക്ക് പോസിറ്റീവായതാണ് എറ്റവും ഉയർന്ന പ്രതിദിന കണക്ക്. ഇന്നലെ ടി.പി.ആർ നിരക്ക് 13.62 ലെത്തി. രോഗികളുടെ എണ്ണം 1,213 മാത്രമാണ്.

മരണ നിരക്ക് താഴുന്നു

കഴിഞ്ഞ മാസത്തിൽ ദിനം പ്രതി 40 നും 60 നും ഇടയിൽ മരണം സംഭവിച്ചിരുന്നെങ്കിൽ ഈ മാസം ശരാശരി 18 വരെ മാത്രമാണുള്ളത്. കഴിഞ്ഞ മാസം മേയ് ഒന്ന് മുതൽ എട്ട് വരെ മരിച്ചവരുടെ എണ്ണം 384 ആണെങ്കിൽ ജൂണിലത് 149 ആയി. ജൂൺ ഒന്നിനാണ് എറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 43 പേരാണ് മരിച്ചത്. എന്നാൽ സർക്കാരിന്റെ ഒദ്യോഗിക കണക്ക് പ്രകാരം 125 പേരാണ് ഈ മാസം മരിച്ചത്. അതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യഥാർത്ഥ മരണവും പുറത്ത് വിടുന്ന മരണവും തമ്മിലുള്ള വ്യത്യാസം കുറഞ്ഞു.

എട്ട് ദിവസത്തെ ടി.പി.ആർ നിരക്ക് : ശതമാന കണക്കിലും മരണവും

ജൂൺ 1 14.38 43
ജൂൺ 2 16.38 14
ജൂൺ 3 15.36 14
ജൂൺ 4 16.76 27
ജൂൺ 5 13.52 24
ജൂൺ 6 14.24 0
ജൂൺ 7 15.52 15
ജൂൺ 6 13.62 12