kuthiran-tunnel
kuthiran tunnel

തൃശൂർ: തൃശൂർ - പാലക്കാട് ദേശീയപാതയിലെ കുതിരാനിൽ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ടണൽ നിർമ്മാണ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പ്രവൃത്തികളും അതിനുമുമ്പ് പൂർത്തിയാക്കണം. മൺസൂൺ കാലമാണെങ്കിലും പ്രവർത്തനം തടസ്സമില്ലാതെ പോകാനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, ഡോ. ആർ. ബിന്ദു, പി.ഡബ്ല്യു.ഡി സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാതാ അതോറിട്ടി അധികൃതർ, നിർമ്മാണ കമ്പനി അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.