തൃശൂർ: ജോലിക്കിടെ അപകടം സംഭവിച്ച് മരിച്ച കോർപറേഷൻ വൈദ്യുതി വിഭാഗം ജീവനക്കാരൻ എം. രാമന്റെ കുടുംബത്തിന് സഹപ്രവർത്തകർ സ്വരൂപിച്ച 2,76,800 രൂപയുടെ ധനസഹായം മേയർ എം.കെ. വർഗീസ് കൈമാറി. ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, കൗൺസിലർ സി.പി. പോളി, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, അസിസ്റ്റന്റ് സെക്രട്ടറി വിനു കൃഷ്ണൻ, വൈദ്യുതി വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.