കോത
പുന്നംപറമ്പ്: മണലിത്തറ കിഴക്കെക്കര കോളനിയിൽ താമസിക്കുന്ന കുന്നത്ത് പറമ്പിൽ വീട്ടിൽ കോത (90) കൊവിഡ് ബാധിച്ച് മരിച്ചു. വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: പരേതയായ പാറു. മക്കൾ: ജയകുമാർ, രമണി, രുഗ്മണി, കാർത്യായനി, പരേതനായ ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ശാരദ, കാർത്യായനി, വേലായുധൻ, ശിവരാമൻ, മാധവൻ.