കയ്പമംഗലം: സ്വകാര്യ ബസ് തൊഴിലാളികളെ കൊവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ബസ് തൊഴിലാളികൾക്ക് അടിയന്തര ധനസഹായമായി 5,000 രൂപ വീതം അനുവദിക്കണമെന്നും ബസ് തൊഴിലാളി സംഘം (ബി.എം.എസ്) കൊടുങ്ങല്ലൂർ ഗുരുവായൂർ യൂണിറ്റ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കയ്പമംഗലം മേഖലാ പ്രസിഡന്റ് ഹരീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജോ. സെക്രട്ടറി കെ.ബി ജയശങ്കർ, മേഖലാ സെക്രട്ടറി ലിജോയ്, ബൈജു, ശ്രീവാസ്, വിജീഷ് എന്നിവർ സംസാരിച്ചു.