വാടാനപ്പിള്ളി: പിണറായി സർക്കാരിന്റെ പുതിയ ബഡ്ജറ്റിൽ ജില്ലയെ പാടെ അവഗണിച്ചതായി ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതികളുടെ പൂർത്തീകരണം, മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഒന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചില്ലെന്നും പ്രതാപൻ പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വാടനപ്പിള്ളിയിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. സി.എം നൗഷാദ്, രാജേഷ് വൈക്കാട്ടിൽ, മോഹൻദാസ് വെണ്ണാരത്തിൽ, പീതാംബരൻ വാലത്ത്, കെ.ആർ റോഷൻ എന്നിവർ സംബന്ധിച്ചു. വാടാനപ്പിള്ളിയിൽ അഞ്ച് കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടന്നു.