guruvayur-temple

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവന്മാർക്കും ഗുരുവായൂരപ്പനും ശുദ്ധി ചടങ്ങുകൾക്ക് തുടക്കം. നാലുദിവസങ്ങളിലായാണ് ചടങ്ങുകൾ നടക്കുക. ആദ്യ ദിവസമായ ഇന്നലെ ഭഗവതിക്കായിരുന്നു ശുദ്ധികലശാഭിഷേകം. ഇന്ന് ഗണപതിക്കും നാളെ അയ്യപ്പനും ശുദ്ധി ചടങ്ങുകൾ നടക്കും. നാളെ വൈകിട്ട് ഗുരുവായൂരപ്പന്റെ ബിംബശുദ്ധി തുടങ്ങും. വെള്ളിയാഴ്ച രാവിലെ ശുദ്ധികലശവും ഉച്ചപ്പൂജയ്ക്ക് 25 കലശവും ഗുരുവായൂപ്പന് അഭിഷേകം ചെയ്യും. തന്ത്രിമാരായ ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവർ ചടങ്ങുകൾ നിർവഹിക്കും.