sanoop

എരുമപ്പെട്ടി: കൊവിഡ് ബാധിച്ച് സന്നദ്ധ പ്രവർത്തകൻ മരിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകനും കൊവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തനത്തിൽ സജീവവുമായിരുന്ന കുന്നത്തേരി പരേതനായ ചന്ദ്രന്റെ മകൻ സനൂപ് (34) ആണ് മരിച്ചത്. മേയ് 27നാണ് കൊവിഡ് ബാധിതനായത്. വീട്ടിൽ ക്വാറന്റൈനിലിരിക്കെ ജൂൺ അഞ്ചിന് പനിയെത്തുടർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. കഴിഞ്ഞ ജനുവരിൽ കൊവിഡ് ഒന്നാം തരംഗത്തിനിടെയാണ് സനൂപ് ഗൾഫിൻ നിന്നും വന്നത്. ഭാര്യ: ശബ്‌ന (ഫാർമസിസ്റ്റ്). മകൾ: സ്വാതിക.