തൃശൂർ: ജില്ലയിലെ പൊങ്ങണംകാട്, വാണിയാംപാറ, അകമല, പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചത് വനംകൊള്ള നടത്തുന്ന മാഫിയകളെ സഹായിക്കാനാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ. തിരഞ്ഞെടുപ്പിന്റെ മറവിൽ ഫോറസ്റ്റ് സ്റ്റേഷനുകൾ അടച്ചുപൂട്ടിയതിന് ശേഷം ചന്ദനക്കാടുകളിൽ നിന്നുള്ള മരങ്ങൾ ഉൾപ്പെടെ മുറിച്ച് കടത്തിയതായി ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും നടപടി സർക്കാർ പുനഃപരിശോധിക്കണമെന്നും അനീഷ് കുമാർ ആവശ്യപ്പെട്ടു.