obituary

എം.എം. ഫാറൂഖ്

ചാവക്കാട്: എടക്കഴിയൂർ സിംഗപ്പൂർ പാലസിന് പടിഞ്ഞാറു ഭാഗം മൂന്ന് സെന്റ് കോളനിയിൽ താമസിക്കുന്ന പുന്നയൂർ പഞ്ചായത്ത് സി.പി.എം നേതാവ് എം.എം. ഫാറൂഖ്(40) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കബറടക്കം നടത്തി. സി.പി.എം പഞ്ചവടി സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവും തൊഴിലാളി യൂണിയൻ നേതാവുമായിരുന്നു. മാതാവ്: പാത്തുമ്മു(ഫാത്തിമ). ഭാര്യ: ഷെമി. മക്കൾ: സൽമാനുൽ ഫാരിസ്, ഫർഹാന.