മണലൂർ: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് മണലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്കുകൾ റോഡിലൂടെ ഉന്തി പ്രകടനം നടത്തി. കാഞ്ഞാണി പെട്രോൾ പമ്പിന് മുമ്പിൽ നടന്ന ധർണ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോ. സെക്രട്ടറി സി.വി സന്ദീപ് അദ്ധ്യക്ഷനായി. രാജേഷ് തെക്കേപുരയ്ക്കൽ, ഡിവൈൻ, അക്ഷയ് കെ.എസ്, ആഷിക്, ഡിജിത്ത് എന്നിവർ സംസാരിച്ചു.