തൃശൂർ: കൊവിഡ് മഹാമാരിക്കിടെ ജനജീവിതം കൂടുതൽ ദുസ്സഹമാക്കി ഇന്ധനവില ഉയർത്തുന്നതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ ജില്ലയിലെ 213 ഓളം പെട്രോൾ പമ്പുകൾക്ക് മുമ്പിൽ ധർണ നടത്തും. കോൺഗ്രസ്, ഐ.എൻ.ടി.യു.സി, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെ.എസ്.യു തുടങ്ങിയവർ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് അറിയിച്ചു.