മാള: സ്വകാര്യ ബസ് തൊഴിലാളികളെ കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ ചേർക്കണമെന്ന് ബി.എം.എസ് മാള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് സഹായം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാള മേഖല സെക്രട്ടറി അനിൽ അദ്ധ്യക്ഷനായി. അജിത് മേൽവീട്ടിൽ, സുഖിൽ ടി.ആർ, സുനിത മനോഹരൻ എന്നിവർ സംസാരിച്ചു.