news-photo

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വിവിധ പെട്രോൾ പമ്പുകൾക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം ഗുരുവായൂർ കിഴക്കെനടയിലെ പെട്രോൾ പമ്പിന് മുന്നിൽ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് അദ്ധ്യക്ഷനായി. എ.കെ ഷൈമിൽ, പ്രതീഷ് ഓടാട്ട്, ബാബു സോമൻ, കെ.യു മുസ്താക്ക് എന്നിവർ സംസാരിച്ചു.