kandal

മാള: അഴിമുഖങ്ങളിലും കായലോരങ്ങളിലും കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കാൻ പൊയ്യ പഞ്ചായത്തിൽ വേറിട്ട പദ്ധതിക്ക് തുടക്കം.

പ്രളയം തകർത്ത പൊയ്യ പഞ്ചായത്തിൽ അഡാക്കിന്റെ കീഴിലുള്ള മത്സ്യ ഫാമിന്റെ 39.15 ഹെക്ടർ വരുന്ന കുളങ്ങളുടെ വശങ്ങളിൽ മുൻ വനംവകുപ്പ് ഓഫീസർ ഷൈലൻ പ്രത്യേകമായി നഴ്‌സറിയിൽ മുളപ്പിച്ചെടുത്ത കണ്ടൽച്ചെടികളാണ് നട്ടുവളർത്തുന്നത്. ഈ മേഖലയിൽ സ്വകാര്യ സ്ഥലത്തും അല്ലാതെയും ഉണ്ടായിരുന്ന നിരവധി കണ്ടൽച്ചെടികൾ വെട്ടി നശിപ്പിച്ചിട്ടുണ്ട്. പൊയ്യ പഞ്ചായത്ത്, മാള ബ്ലോക്ക് പഞ്ചായത്ത്, സാമൂഹിക വനവത്കരണ വിഭാഗം എന്നിവയുടെ സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കുടി വനംവകുപ്പ് റേഞ്ച് പ്രൊജക്ടാണ് പദ്ധതി നടപ്പാക്കുക. ഇതിനായി അഞ്ച് ലക്ഷമാണ് ചെലവഴിക്കുക.

കണ്ടൽച്ചെടികളെന്ന ആവാസവ്യവസ്ഥ

പുഴയും കടലും ചേരുന്നിടത്തുള്ള ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്നവയാണ് കണ്ടൽ ചെടികൾ. ഇന്ത്യയിൽ 6740 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് ഇവ കാണപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഉഷ്ണ മേഖല കാടുകൾ ആഗിരണം ചെയ്യുന്ന കാർബണിനേക്കാൾ അമ്പതിരട്ടി കാർബൺ വലിച്ചെടുക്കാനുള്ള ശേഷി കണ്ടൽക്കാടുകൾക്കുണ്ട്. വ്യത്യസ്തയിനം മത്സ്യമടക്കമുള്ള ജലജീവികൾക്ക് സുരക്ഷിതമായി പ്രജനനം നടത്താനും, പക്ഷികൾക്ക് കൂടുകൂട്ടാനും ഈ പ്രദേശങ്ങളാണ് അഭികാമ്യം. പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനും ഇവയ്ക്കാകും.

കണ്ടൽവനങ്ങളുടെ വിസ്തീർണ്ണം

ജില്ല വിസ്തീർണ്ണം (ഹെക്ടർ)

തിരുവനന്തപുരം 23

കൊല്ലം 58

ആലപ്പുഴ 90

കോട്ടയം 80

എറണാകുളം 260

തൃശൂർ 21

മലപ്പുറം 12

കോഴിക്കോട് 293

കണ്ണൂർ 755

കാസർകോട് 79.

പാരിസ്ഥിതിക സംരക്ഷണം, കാറ്റ് - തിരമാലകൾ എന്നിവയിൽ നിന്ന് തീര സംരക്ഷണം, വായു ശുദ്ധീകരണം അഞ്ച് മടങ്ങു വരെ ഇവ വർദ്ധിപ്പിക്കും. ചതുപ്പു നിലങ്ങളിലുള്ള വെള്ളത്തിൽ നിന്ന് ലവണവും വിഷാംശങ്ങളായ കാഡ്മിയം ഈയം എന്നിവ മാറ്റാനുമാകും. നിരവധി ഇഴ ജന്തുക്കളുടെയും ചെറുമീനുകളുടെയും ചെമ്മീനിന്റെയും വളർച്ചയെ ഇവ സഹായിക്കുന്നു

സുമു സ്‌കറിയ
ചാലക്കുടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ.

1,291​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​ ​:​ 1222​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യപ്പോൾ 1291​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​​ ​​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 10,129​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 91​ ​പേ​ർ​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.​ ​ഇ​ന്ന​ത്തെ​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 13.66​ ​ശ​ത​മാ​ന​മാ​ണ്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 1275​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​

കൂ​ടാ​തെ​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നെ​ത്തി​യ​ 08​ ​ആ​ൾ​ക്കും,​ 02​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​കൂ​ടാ​തെ​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ 06​ ​ആ​ൾ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​രോ​ഗ​ബാ​ധി​ത​രി​ൽ​ 60​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ 81​ ​പു​രു​ഷ​ന്മാ​രും​ 101​ ​സ്ത്രീ​ക​ളും​ ​പ​ത്ത് ​വ​യ​സി​ന് ​താ​ഴെ​ 67​ ​ആ​ൺ​കു​ട്ടി​ക​ളും​ 49​ ​പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.