kit
വെങ്ങിണിശേരി നാരായാണാശ്രമ തപോവനം ഫോട്ടോഗ്രാഫർമാർക്കായി നൽകിയ ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് നിർവഹിക്കുന്നു.

ചേർപ്പ്: കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഫോട്ടോഗ്രാഫർമാർക്ക് പ്രൊഫഷണൽ വീഡിയോ ഗ്രാഫേഴ്‌സ് ആൻഡ് ഫോട്ടോ ഗ്രാഫേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. വെങ്ങിണിശ്ശേരി തപോവനം നാരായണാശ്രമം മേധാവി സ്വാമി ഭൂമാനന്ദ തീർത്ഥയാണ് കിറ്റുകൾ സ്‌പോൺസർ ചെയ്തത്. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് കിറ്റുകൾ വിതരണോദ്ഘാടനം ചെയ്തു. പി.വി.പി.യു സംസ്ഥാന കമ്മിറ്റിയംഗം സുധാകരൻ ചക്കരപ്പാടം അദ്ധ്യക്ഷനായി. തപോവനാശ്രമം പ്രതിനിധി ലാലു, പി.വി.പി.യു മേഖലാ പ്രസിഡന്റ് സലീഷ് നടുവിൽ, സെക്രട്ടറി അഭിലാഷ് വല്ലച്ചിറ, ഫൈസൽ, സുനിൽ സൂര്യ തുടങ്ങിയവർ നേതൃത്വം നൽകി.