ചേലക്കര: വിലവർദ്ധനവിലും നികുതിക്കൊള്ള നടത്തുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ഇന്ധന നികുതി തിരിച്ച് നൽകി യൂത്ത് കോൺഗ്രസ് പ്രതിഷേധം. ചേലക്കര പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ അഞ്ച് പേർക്ക് നികുതിത്തുകയായ 61 രൂപ തിരികെ നൽകിയായിരുന്നു പ്രതീകാത്മക പ്രതിഷേധ സമരം.

ചേലക്കര നിയോജക മണ്ഡലം തല ഉദ്ഘാടനം ഒ.ബി.സി ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ടി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ സൂര്യൻ അദ്ധ്യക്ഷനായി. സംഗീത് എം.കെ, മോജിത്ത്, മനോജ് കോമത്ത് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.