വടക്കാഞ്ചേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് വടക്കാഞ്ചേരി നഗരസഭയിൽ വ്യാപാരികളുടെയും, പൊലീസ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. കളക്ടർ പുറപെടിപ്പിക്കുന്ന ഉത്തരവുകൾ കർശനമായി നഗരസഭയിൽ നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഷീല മോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാഷൻ എന്നിവർ പ്രസംഗിച്ചു.