വടക്കാഞ്ചേരി: കരുമത്രയിൽ വിവിധ കേന്ദ്രങ്ങളിൽ ബി.ജെ.പി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പാറപ്പുറം സെന്ററിൽ ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജീവൻ തടത്തിൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ. സുരേഷ് കുമാർ അദ്ധ്യക്ഷനായി. ഐശ്വര്യ ഉണ്ണി, മധു മേനോൻ, സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
കരുമത്ര വടക്കെകരയിൽ ബി.ജെ.പി മീഡിയ സെൽ മുൻ ജില്ലാ കൺവീനർ എ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജ്യോതി കൃഷ്ണൻ അദ്ധ്യക്ഷനായി. ശരത് കല്ലിപറമ്പിൽ, ശ്രീജിത്ത്, ഗോപൻ, ദിനേശൻ തടത്തിൽ എന്നിവർ നേതൃത്വം നൽകി.
കരുമത്ര മനപ്പടിയിൽ നടന്ന പ്രതിഷേധത്തിൽ രാജീവൻ തടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സുഹാസ് കല്ലിപറമ്പിൽ, രാഹുൽ, രഞ്ജിത്ത് തടത്തിൽ എന്നിവർ പങ്കെടുത്തു.