മണ്ണുത്തി: ഒല്ലൂക്കര ബ്‌ളോക്ക് പഞ്ചായത്ത് വിതരണം ചെയ്ത പൾസ് ഓക്‌സീമീറ്റർ തകരാർ കണ്ടെത്തിയ സംഭവത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്‌ളോക്ക് പഞ്ചയത്ത് ഓഫീസിന് മുമ്പിൽ ഉപരോധസമരം നടത്തി. ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് സമരം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സുന്ദരൻ കുന്നത്തുള്ളി, നേത്ക്കളായ ജെയ്ജു സെബാസ്റ്റ്യൻ, എം.എൽ. ബേബി, നന്ദൻ കുന്നത്ത്, എം.എൽ. ബേബി, എം.യു. മുത്തു, റോയ് കെ. ദേവസ്സി, ബാബു തോമാസ്, ബിന്ദു കാട്ടുങ്ങൽ എന്നിവർ സംസാരിച്ചു.