കൊടുങ്ങല്ലൂർ: പെട്രോൾ അടിക്കാൻ എത്തിയവർക്ക് പെട്രോളിന്റെ നികുതി തിരിച്ചുനൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വേറിട്ട സമരം. ചന്തപ്പുര പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ ഇരുചക്രവാഹനക്കാർക്ക് കേന്ദ്രസംസ്ഥാന നികുതി വിഹിതമായ 55 രൂപ യൂത്ത് കോൺഗ്രസ് തിരിച്ച് നൽകിയാണ് ടാക്‌സ് പേ ബാക്ക് സമരം നടത്തിയത്. ചന്തപ്പുര പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരത്തിന്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ: ഒ.എ ജെനിഷ് നിർവഹിച്ചു. കൊടുങ്ങല്ലുർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ: വി.എസ് അരുൺ രാജ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാഫ് കുര്യാപ്പിള്ളി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റൂവിൻ വിശ്വം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.എസ് സാബു, ബ്ലോക്ക് വൈ: പ്രസിഡന്റുമാരായ ഡിൽഷൻ കൊട്ടേക്കാട്ട്, കെ.പി സുനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.