bjp-nattika

ബി.ജെ.പി തൃപ്രയാറിൽ നടത്തിയ പ്രതിഷേധ ജ്വാല

തൃപ്രയാർ: കൊടകര കവർച്ചയുടെ മറവിൽ ബി.ജെ.പിയെ വേട്ടയാടുന്ന പിണറായി സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരേയും, മാദ്ധ്യമങ്ങളുടെ ബി.ജെ.പി വിരുദ്ധ പ്രചാരണങ്ങൾക്കുമെതിരെയും ബി.ജെ.പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. തൃപ്രയാർ സെന്ററിൽ നടന്ന പ്രതിഷേധം ലോജനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷനായി. മണ്ഡലം ജന: സെക്രട്ടറി എ.കെ ചന്ദ്രശേഖരൻ, ഭാരവാഹികളായ ഭഗീഷ് പൂരാടൻ, ലാൽ ഊണുങ്ങൽ, എം.വി വിജയൻ എന്നിവർ പങ്കെടുത്തു. നാട്ടിക നിയോജക മണ്ഡലത്തിലെ 200 കേന്ദ്രങ്ങളിൽ പ്രവർത്തകർ പ്രതിഷേധം പ്രകടിപ്പിച്ചു.