ചാലക്കുടി: ചാലക്കുടിയിൽ വ്യാഴാഴ്ചയും കൊവിഡ് വ്യാപനത്തിൽ കുറവില്ല. ഒരു മരണവും നടന്നു. ഇതേത്തുടർന്ന് വെള്ളിയാഴ്ച മാർക്കറ്റ് റോഡിലെ എല്ലാ കടകളും അടച്ചിട്ട് ശുചീകരണം നടത്തും. മത്സ്യ വ്യാപാരിയായ സാബുവിന്റെ മരണമാണ് കർശന നടപടിക്ക് കാരണം.

എല്ലാ വ്യാപാരികൾക്കും തൊഴിലാളികൾക്കും വെള്ളിയാഴ്ച ആന്റിജൻ ടെസ്റ്റ് നടത്താനും ആരോഗ്യ വിഭാഗം തീരുമാനിച്ചു. ചാലക്കുടി നഗരസഭാ പരിധിയിൽ വ്യാഴാഴ്ച 32 പേർക്കാണ് രോഗം കണ്ടെത്തിയത്. നിയോജക മണ്ഡലത്തിൽ ആകെ 160 കേസുകളാണ് റിപ്പോർട്ട് ചെയ്തത്‌.

മേലൂരിൽ 48 പേർക്ക് രോഗം കണ്ടെത്തി. കോടശേരിയിൽ 17 വൈറസ് ബാധിതരുണ്ട്. പരിയാരം- 10, കാടുകുറ്റി - 9, അതിരപ്പിള്ളി - 7, കൊടകര - 7 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗബാധിതർ.