ldf
ചാലക്കുടി നഗരസഭാ കാര്യാലയത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ നടത്തിയ ധർണ

ചാലക്കുടി: നഗരസഭയിലെ മുഴുവൻ അർഹതപ്പെട്ടവർക്കും കൊവിഡ് വാക്‌സിനേഷൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ ഓഫീസിന് മുൻപിൽ ധർണ നടത്തി. പാർലിമെന്ററി പാർട്ടി ലീഡർ സി.എസ്. സുരേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. സമീപ പഞ്ചായത്തുകളിലെല്ലാം പൊതുകേന്ദ്രങ്ങൾ കണ്ടെത്തി വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച് ജനങ്ങൾക്ക് വാക്‌സിനേഷൻ നൽകുന്നു. നഗരസഭയിൽ മാത്രം ഇതു നടക്കുന്നില്ല. ഭരണകക്ഷിയിൽ ചെയർമാനുമായുള്ള പടലപിണക്കത്തിനിടയിൽ ജനങ്ങളുടെ ജീവന് യാതൊരു വിലയും ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷ കൗൺസി‌ലർമാർ ആരോപിച്ചു. കൗൺസിലർമാരായ ബിജി സദാനന്ദൻ, ബിന്ദു ശശികുമാർ, ഷൈജ സുനിൽ, ലില്ലി ജോസ് തുടങ്ങിയവർ സംസാരിച്ചു.