kid

തൃശൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടക്കാതെ പോയ സ്‌കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് പൂർത്തിയായി.നേരത്തെ സ്‌കൂളുകളിലെത്തി തലയെണ്ണൽ ആയിരുന്നെങ്കിൽ സ്‌കൂളുകൾ തുറക്കാത്തത് മൂലം ഓൺലൈൻ രജിസ്‌ട്രേഷൻ പ്രകാരം ആണ് കണക്കെടുത്തത്. ആറാം പ്രവർത്തിദിനത്തിലാണ് കുട്ടികളുടെ എണ്ണം നൽകാൻ ജില്ലാ വിദ്യാഭ്യാസ അധികൃതർ ആവശ്യപ്പെട്ടിരുന്നത്. എന്നാലിത് ഒരു ദിവസം വൈകിയാണ് മുഴുവൻ വിദ്യാഭ്യാസ ജില്ലകളിൽ നിന്നും കണക്ക് ലഭിച്ചത്. ജില്ലയിലെ സർക്കാർ,എയ്ഡഡ്,അൺഎയ്ഡഡ് മേഖലകളിലെ 1027 സ്‌കൂളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ 3,21,235 വിദ്യാർഥികളാണുള്ളത്. കഴിഞ്ഞ വർഷത്തെ കണക്ക് ഇത്തരത്തിൽ സ്വരൂപിക്കാത്തതിനാൽ കഴിഞ്ഞ അദ്ധ്യയന വർഷവുമായി കുട്ടികളുടെ താരതമ്യം നടത്താനാവില്ല. പൊതുവെ കുട്ടികൾ കൂടാനുള്ള സാദ്ധ്യത വിലയിരുത്തുമ്പോഴും മഹാമാരിക്കാലം പ്രശ്‌നം സങ്കീർണമാക്കാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ചെറിയ ക്ലാസുകളിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ ഭയം മൂലം വിമുഖത കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒന്ന് അടക്കം ചെറിയ ക്ലാസുകളിൽ ഇനിയും കുട്ടികൾ പ്രവേശനം നേടാനുണ്ടെന്നാണ് കരുതുന്നത്.

ആൺകുട്ടികൾ 163310

പെൺകുട്ടികൾ 157925

സർക്കാർ സ്കൂൾ

ആൺകുട്ടികൾ - പെൺകുട്ടികൾ - ആകെ വിദ്യാർത്ഥികൾ

36214 - 30265 - 66479

എയ്ഡഡ് സ്കൂൾ

ആൺകുട്ടികൾ - പെൺകുട്ടികൾ - ആകെ വിദ്യാർത്ഥികൾ

107090- 111789- 218884

അൺഎയ്ഡഡ് സ്കൂൾ

ആൺകുട്ടികൾ - പെൺകുട്ടികൾ - ആകെ വിദ്യാർത്ഥികൾ

20005- 15881- 35886

ആദ്യപാഠം പഠിക്കാൻ 28086 കുരുന്നുകൾ

ഒന്നിൽ ആകെ പ്രവേശനം നേടിയ കുട്ടികൾ 28086 പേരാണ്. 14174 ആൺകുട്ടികളും 13912 പെൺകുട്ടികളും ഒന്നിൽ പ്രവേശനം നേടി. സർക്കാർ സ്‌കൂളിൽ 5635 കുട്ടികളാണുള്ളത്. 2939 ആൺകുട്ടികളും 2696 പെൺകുട്ടികളും അടക്കമാണിത്. 18364 കുട്ടികൾ എയ്ഡഡിലും 4087 കുട്ടികൾ ആൺ എയ്ഡഡിലും ഒന്നിൽ പ്രവേശനം നേടി.

മറ്റുക്ലാസുകൾ - കുട്ടികൾ

രണ്ട് - 29622

മൂന്ന് -29210

നാല് -31293

അഞ്ച് - 32238

ആറ് -32107

ഏഴ് -33471

എട്ട് -34938

ഒമ്പത് -34222

പത്ത് -36053