തൃശൂർ: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിങ്ങാവ് തട്ടകത്ത് രണ്ടാംഘട്ടം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. പെരിങ്ങാവ് ധന്വന്ത്വരി ക്ഷേത്ര ഭരണസമിതിയും ധന്വന്ത്വരി ഭക്തജന കൂട്ടായ്മയും സംയുക്തമായാണ് കുമ്പളം, പടവലങ്ങ, തുടങ്ങിയ 10 ഇനം പച്ചക്കറികൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. 600 ഓളം വീടുകളിൽ പച്ചക്കറി കിറ്റ് എത്തിച്ചു നൽകി.
പ്രതിഷ്ഠാദിനാഘോഷത്തിൽ പ്രസാദ ഊട്ടും വൈശാഖ മാസാചരണവും ചടങ്ങ് മാത്രമാക്കിയാണ് ദേവസ്വം കൊവിഡ് ദുരിതാശ്വാസത്തിന് ഫണ്ട് സ്വരൂപിച്ചത്. പെരിങ്ങാവ് ദേവസ്വം പ്രസിഡന്റ് ഇ. കൃഷ്ണൻ, സെക്രട്ടറി എം.സി. മനോജ് കുമാർ, പി. രാജീവ്, രാമചന്ദ്രൻ കടവിൽ, സി.ആർ വേണുഗോപാൽ, ബാലഗോപാൽ, രാധാകൃഷ്ണൻ, പി. കിഷോർ, രാജേഷ് വിനോദ്, കിഷോർ കുമാർ, സുരേഷ്, ദാമോധരൻ, മോഹനൻ എന്നിവർ നേതൃത്വം നൽകി.