തൃപ്രയാർ: കൊവിഡ് ബാധിതരായവരുടെ കുടുംബങ്ങൾക്ക് സ്‌നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സംഘടനയുടെ കൊവിഡ് രോഗികൾക്ക് ഒരു കൈത്താങ്ങ് എന്ന സാന്ത്വന പദ്ധതിയുടെ ഭാഗമായിയാണ് വലപ്പാട് പഞ്ചായത്തിലെ നിർദ്ധനരായ രോഗികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ വി.സി അദ്ധ്യക്ഷനായി. ബി.കെ മണിലാൽ, എം.എ സലിം, രാജൻ പട്ടാട്ട് എന്നിവർ സംസാരിച്ചു.
കൊവിഡ് മുന്നണി പോരാളികളായ വലപ്പാട് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാർക്ക് മാസ്‌കുകളും, ക്ലീനിംഗ് വസ്തുക്കളും വലപ്പാട് പുത്തൻപള്ളി യു.എ.ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് ആശുപത്രി സൂപ്രണ്ട് ഫാത്തിമക്കും, ഹെൽത്ത് ഇൻസ്‌പെക്ടർ രമേഷിനും കൈമാറി.
നാസർ പി.എച്ച് അദ്ധ്യക്ഷനായി. റഷീദ് വീരാസൻ, നൗഷാദ് ആർ.ജെ, ജെൻസൺ വലപ്പാട് എന്നിവർ സംസാരിച്ചു.
വലപ്പാട് മണ്ഡലം കോൺഗ്രസ് പത്താം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ വീടുകളിലേക്ക് ഭഷ്യകിറ്റും മരുന്നുകളും നൽകി. ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എൽ റോഡെക്‌സ് അദ്ധ്യക്ഷനായി. വിതരണോദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി.എ ഫിറോസ് നിർവഹിച്ചു. സി.വി വികാസ്, സിനി റോഡെക്‌സ്, ഞാറ്റുവെട്ടി ഗോപി എന്നിവർ സംസാരിച്ചു.
വാടാനപ്പിള്ളി: കെ.പി.എസ്.ടി.എ ഉപജില്ലാ കമ്മിറ്റി നാട്ടിക, വലപ്പാട്, തളിക്കുളം, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ എന്നീ പഞ്ചായത്തുകളിലേക്ക് പൾസ് ഓക്‌സി മീറ്റർ, മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ വിതരണം ചെയ്തു. സംഘടനയിലെ അദ്ധ്യാപകരുടെ ശമ്പള വിഹിതം വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.എസ് മനോഹിത് അദ്ധ്യക്ഷനായി. കെ.എസ് ദീപൻ ഉപകരണങ്ങൾ കൈമാറി.