കയ്പമംഗലം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഫോർ എവർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആശാ വർക്കർമാർക്ക് ഭക്ഷ്യ കിറ്റ്,​ മാസ്‌ക്,​ ഗ്ലൗസ് എന്നിവ നൽകി. നിർദ്ധനരായ നാല് വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി മൊബൈൽ, പുസ്തകങ്ങൾ എന്നിവയും നൽകി.

കൂടാതെ കയ്പമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാസ്‌കും ഗ്ലൗസും കൈമാറി.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കയ്പമംഗലം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ വച്ച് നടത്തിയ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് അംഗമായ റഷീദ് അദ്ധ്യക്ഷനായി. ബീന സുരേന്ദ്രൻ, പി.എം നൗഷാദ്, രാജു ശാന്തി, ഫാത്തിമ സന്തോഷ്, ഷീബ പതിനെട്ടുമുറി എന്നിവർ സംസാരിച്ചു.