കൊടുങ്ങല്ലൂർ: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പുല്ലൂറ്റ് പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ഇ.എസ് സാബു അദ്ധ്യക്ഷനായി. ശ്രീദേവി വിജയകുമാർ, സുനില മോഹൻ, ഡെലി വർഗീസ്, സുജ ജോയ്, ആശ ശിവൻ തുടങ്ങിയവർ സംസാരിച്ചു.
കൊടുങ്ങല്ലൂർ കിഴക്കേ നടയിൽ നടന്ന ധർണ ഡി.സി.സി സെക്രട്ടറി വി.എം മൊഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.പി സുനിൽകുമാർ അദ്ധ്യക്ഷനായി. എൻ.വി ആന്റപ്പൻ, സുനിൽ കളരിക്കൽ, സുശീൽകുമാർ എന്നിവർ സംസാരിച്ചു. ചന്തപ്പുരയിൽ ഡി.സി.സി സെക്രട്ടറി കെ.കെ രവി ഉദ്ഘാടനം ചെയ്തു. നിഷാഫ് കുര്യപ്പിള്ളി അദ്ധ്യക്ഷനായി. ഐ.കെ ഗോവിന്ദൻ, റൂവിൻ വിശ്വം, സനൽ സത്യൻ, ജയ പരമൻ എന്നിവർ സംസാരിച്ചു.