cheruthuruithi

വടക്കാഞ്ചേരി: പാലക്കാട് നിന്നും തൃശൂർ സാംസ്‌കാരിക നഗരിയിലേക്ക് പ്രവേശിക്കുന്ന കൊച്ചിൻ പാലത്തിന് സമീപം പ്രവേശന കവാടം ഒരുങ്ങുന്നു. സംസ്ഥാന പാതയിൽ റോഡിന്റെ ഇരുവശങ്ങളിലുമായി പ്രത്യേക രീതിയിലുള്ള ഷട്ടറുകളിലായാണ് കവാടം ഒരുക്കുന്നത്. കഥകളിയുടെ നാടായ വള്ളത്തോൾ നഗറിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽ കഥകളിയും, കൂത്തമ്പലവുമാണ് പ്രധാനമായും ഇടം പിടിച്ചിട്ടുള്ളത് ജില്ല പഞ്ചായത്തും, വള്ളത്തോൾ നഗർ പഞ്ചായത്തും ചേർന്ന് 21 ലക്ഷം രൂപ ചെലവിട്ടാണ് കവാടം നിർമ്മിക്കുന്നത്.

മതസൗഹാർദ്ദത്തിന്റെ വിളംബരമായി പ്രവേശന കവാടത്തിൽ തൃശൂർ പൂരവും പുത്തൻപള്ളിയും, കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ പള്ളിയുമൊക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുള്ളൂർക്കര വാഴക്കോട് കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റിയുടെ കീഴിലുള്ള ചേരാസ് ഇന്ത്യ എന്ന സ്ഥാപനമാണ് കവാടം നിർമ്മിക്കുന്നത് . ശില്പി രവി ചേരാസിന്റെ കീഴിലുള്ള കലാകാരന്മാരാണ് കവാടം ഒരുക്കുന്നത്. കവാടത്തിന് പിറകിലായി കേരള ചരിത്രവും രേഖപ്പെടുത്തും. പൂക്കളോട് കൂടിയ പൂന്തോട്ടവും കവാടത്തിനോട് ചേർന്ന് നിർമ്മിക്കുന്നുണ്ട്. ഒരു മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുന്ന കവാടം വർണ്ണശബളമായ ചടങ്ങോടെ നാടിന് സമർപ്പിക്കുമെന്ന് വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ അറിയിച്ചു.

ദേ​ശീ​യ​പാ​ത​ ​:​ ​ന​ഷ്ട​പ​രി​ഹാ​ര​ ​തു​ക​യ്ക്ക്
രേ​ഖ​ക​ള്‍​ ​ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ​ക​ള​ക്ടർ

തൃ​ശൂ​ർ​ ​:​ ​ദേ​ശീ​യ​ ​പാ​ത​ ​വി​ക​സ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ്ഥ​ല​മേ​റ്റെ​ടു​ത്ത​ ​കൊ​ടു​ങ്ങ​ല്ലൂ​ർ,​ ​ചാ​വ​ക്കാ​ട് ​താ​ലൂ​ക്കി​ലെ​ ​വി​ല്ലേ​ജു​ക​ളി​ലു​ള്ള​വ​ർ​ ​ന​ഷ്ട​പ​രി​ഹാ​ര​ ​തു​ക​ ​ല​ഭി​ക്കു​ന്ന​തി​ന് ​നി​യ​മാ​നു​സൃ​ത​ ​രേ​ഖ​ക​ൾ​ ​ന​ൽ​ക​ണ​മെ​ന്ന് ​ക​ള​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ് ​അ​റി​യി​ച്ചു.​ ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​റ്റി​ ​പ്ര​തി​നി​ധി​ക​ൾ,​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​താ​ലൂ​ക്ക് ​സ്‌​പെ​ഷ​ൽ​ ​ത​ഹ​സി​ൽ​ദാ​ർ,​ ​മ​റ്റ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​ന​ട​ത്തി​യ​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ലാ​ണ് ​ക​ള​ക്ട​റു​ടെ​ ​നി​ർ​ദേ​ശം.​ ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​ന​ത്തി​നു​ള്ള​ ​തു​ക​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ന​ഷ്ട​പ​രി​ഹാ​ര​ ​തു​ക​ ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​ല​ഭ്യ​മാ​ക്കും.​ ​ഇ​തി​ന് ​കാ​ല​താ​മ​സം​ ​ഉ​ണ്ടാ​കി​ല്ല.​ ​​ചാ​വ​ക്കാ​ട് ​താ​ലൂ​ക്കി​ലെ​ ​ക​ടി​ക്കാ​ട്,​ ​ക​ട​പ്പു​റം,​ ​പു​ന്ന​യൂ​ർ,​ ​ഒ​രു​മ​ന​യൂ​ർ,​ ​ഏ​ങ്ങ​ണ്ടി​യൂ​ർ,​ ​വാ​ടാ​ന​പ്പി​ള്ളി,​ ​എ​ട​ക്ക​ഴി​യൂ​ർ,​ ​ത​ളി​ക്കു​ളം,​ ​നാ​ട്ടി​ക​ ​വി​ല്ലേ​ജു​ക​ളി​ലെ​യും​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​താ​ലൂ​ക്കി​ലെ​ ​പെ​രി​ഞ്ഞ​നം,​ ​പ​ന​ങ്ങാ​ട്,​ ​പാ​പ്പി​നി​വ​ട്ടം​ ​വി​ല്ലേ​ജു​ക​ളി​ലെ​യു​മാ​ണ് ​സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ​ ​ന​ട​ക്കു​ന്ന​ത്.​ ​ന​ഷ്ട​പ​രി​ഹാ​ര​ ​തു​ക​ ​ല​ഭി​ക്കു​ന്ന​തി​ന് ​നി​യ​മാ​നു​സൃ​ത​ ​രേ​ഖ​ക​ളു​മാ​യി​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​സ്‌​പെ​ഷ​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​(​എ​ൽ.​എ​)​ ​ഓ​ഫീ​സി​ൽ​ ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ​സ്‌​പെ​ഷ​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​(​എ​ൽ.​എ​)​ ​ഐ.​ ​പാ​ർ​വ​തീ​ ​ദേ​വി​ ​അ​റി​യി​ച്ചു.​ ​ദേ​ശീ​യ​ ​പാ​ത​ ​വി​ക​സ​ന​ ​പ്രൊ​ജ​ക്ട് ​ഡ​യ​റ​ക്ട​ർ​ ​ജെ.​ ​ബാ​ല​ച​ന്ദ​ർ,​ ​ആ​ർ.​ഡി.​ഒ​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ​ ​ബി​പി​ൻ​ ​മ​ധു,​ ​ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

ലോ​ക്ഡൗ​ൺ​ ​സൗ​ഹ​ച​ര്യ​ത്തി​ൽ​ ​പ്ര​ദേ​ശ​ത്തെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കും.​ ​ഇ​തി​നാ​യി​ ​പ്ര​ദേ​ശ​ത്തെ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ്,​ ​സ​ബ് ​ര​ജി​സ്റ്റ​ർ​ ​ഓ​ഫീ​സ് ​എ​ന്നി​വ​ ​തു​റ​ന്നു​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​അ​നു​മ​തി​ ​ന​ൽ​കും.​

എസ്. ഷാനവാസ്

കളക്ടർ