covid

തൃശൂർ: കൊവിഡ് നെഗറ്റീവ് ആയാലും ക്ഷീണം, കിതപ്പ്, വിശപ്പില്ലായ്മ, തുടങ്ങിയവയും ഉറക്കമില്ലായ്മ, ഭയം, ആശങ്ക തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും തുടരുന്ന സാഹചര്യത്തിൽ ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പുനർജനി പദ്ധതിയുടെ ഭാഗമായി കിടത്തി ചികിത്സ തുടങ്ങി.
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും ആയുർരക്ഷ ക്ലിനികുകളായ സർക്കാർ ആയുർവേദ സ്ഥാപനങ്ങൾ വഴി പദ്ധതി നടപ്പാക്കുന്നുണ്ടെന്നും രോഗികളുടെ ആവശ്യം കണക്കിലെടുത്താണ് കിടത്തിചികിത്സ തുടങ്ങുന്നതെന്നും പുനർജനി വാർഡിന്റെ ഉദ്ഘാടനം നിർവഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് പറഞ്ഞു. ജില്ലയിൽ ഇതുവരെ 45,000 ഓളം പേർ പുനർജനി പദ്ധതി വഴി ചികിത്സ തേടിയതായി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ സലജ കുമാരി അറിയിച്ചു.
കൊവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭേഷജം എന്ന പദ്ധതിയിൽ ആയുർവേദ ചികിത്സ ലഭ്യമാക്കുന്നുണ്ട്. വളണ്ടിയർമാർ, സന്നദ്ധപ്രവർത്തകർ, വാർഡ് കൗൺസിലർമാർ എന്നിവരാണ് മരുന്ന് ലഭ്യമാക്കുന്നത്. മെഡിക്കൽ ഓഫീസർ രോഗിയെ ഫോണിൽ വിളിച്ച് വിശദവിവരം അന്വേഷിച്ചാണ് മരുന്നുകൾ കൊടുക്കുന്നത്. ജില്ലയിൽ ഇതുവരെ 45000 ലേറെ പേർ ഭേഷജം പദ്ധതിയിൽ നിന്ന് മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടത്തുന്ന ഡോമിസിലിയർ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും ആയുർവേദ മരുന്നാണ് ഉപയോഗിക്കുന്നത്. ആയുർവേദ മരുന്ന് ഉപയോഗിക്കുന്നവരിൽ കൊവിഡ് തീവ്രത കുറവായാണ് കാണുന്നതെന്നും അമൃതം, സുഖായുഷ്യം, സ്വാസ്ഥ്യം പദ്ധതികൾ വഴി ജില്ലയിൽ രണ്ടു ലക്ഷത്തിലേറെപ്പേർ മരുന്നുകൾ സ്വീകരിച്ചുവെന്നും അധികൃതർ അറിയിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി വല്ലഭൻ, നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. എം.എസ് നൗഷാദ്, ഡോ. എം.ജി ശ്യാമള, ഡോ. പി. കെ നേത്രദാസ് എന്നിവർ പ്രസംഗിച്ചു.

1319​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ 1263​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യ​പ്പോ​ൾ​ 1319​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 10,196​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 85​ ​പേ​ർ​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 13.92​%​ ​ആ​ണ്.​ 9,477​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 1305​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നെ​ത്തി​യ​ 07​ ​ആ​ൾ​ക്കും,​ 06​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ 01​ ​ആ​ൾ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.


പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 13.92​%​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വർ

ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ 193
ഫ​സ്റ്റ് ​ലൈ​ൻ​ ​ട്രീ​റ്റ്‌​മെ​ന്റ് ​സെ​ന്റ​റു​ക​ളി​ൽ​ 707
സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 295
സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 354
ഡോ​മി​സി​ലി​യ​റി​ ​കെ​യ​ർ​ ​സെ​ന്റ​റു​ക​ളി​ൽ​ 1185
വീ​ടു​ക​ളി​ൽ​ 6,143

വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​വ​ർ​ 7,78,690

തൃ​ശൂ​ർ​:​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​വാ​ക്‌​സി​ന്റെ​ ​ആ​ദ്യ​ ​ഡോ​സ് 7,78,690​ ​പേ​രും​ ​ര​ണ്ടാം​ ​ഡോ​സ് 1,83,291​ ​പേ​രും​ ​സ്വീ​ക​രി​ച്ചു.​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​വ​രു​ടെ​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​ഇ​പ്ര​കാ​രം.​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ​ 46,552​ ​പേ​ർ​ ​ഫ​സ്റ്റ് ​ഡോ​സും​ 38,952​ ​പേ​ർ​ ​സെ​ക്ക​ൻ​ഡ് ​ഡോ​സും​ ​മു​ന്ന​ണി​ ​പോ​രാ​ളി​ക​ൾ​ 37,581​ ​പേ​ർ​ ​ഫ​സ്റ്റ് ​ഡോ​സും​ 24,268​ ​പേ​ർ​ ​സെ​ക്ക​ൻ​ഡ് ​ഡോ​സും​ 45​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള​ള​വ​ർ​ 6,15,502​ ​പേ​ർ​ ​ഫ​സ്റ്റ് ​ഡോ​സും​ 1,19,736​ ​പേ​ർ​ ​സെ​ക്ക​ൻ​ഡ് ​ഡോ​സും​ ​എ​ടു​ത്തി​ട്ടു​ണ്ട്.​ 18​ ​-​ 44​ ​വ​യ​സ്സി​ന് ​ഇ​ട​യി​ലു​ള​ള​വ​രി​ൽ​ ​അ​ത് 79,055​ഉം​ 335​ഉം​ ​ആ​ണ്.