ഒല്ലൂർ: ഓൺലൈൻ വിദ്യാഭ്യാസം നടക്കുന്ന സാഹചര്യത്തിൽ ഒല്ലൂർ മണ്ഡലത്തിലെ ചില മേഖലകളിൽ നെറ്റ്വർക്ക് ബന്ധം ലഭിക്കാത്തതിനാൽ അടിയന്തരമായി ഇടപെടാൻ മന്ത്രി കെ. രാജൻ കളക്ടർക്ക് നിർദേശം നൽകി. ഇന്റർനെറ്റ് ലഭിക്കുന്നതിനായി ടവറുകൾ, ബൂസ്റ്റർ ടവറുകൾ എന്നിവ സ്ഥാപിക്കുവാനും ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഉടൻ ആരംഭിക്കും. ഒപ്പം കേബിൾ ടി.വി ഓപ്പറേറ്റർമാരുടെ സഹായം തേടുമെന്നും കെ. രാജൻ പറഞ്ഞു. മണിയൻ കിണർ, ചെമ്പംകണ്ടം പ്രദേശങ്ങളിൽ ഞായറാഴ്ച കളക്ടറും ടെലികോം അധികൃതരും സന്ദർശനം നടത്തും.