mmmm
മണലൂർ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഒ.വി.എസ് ഫൗണ്ടേഷൻ നൽകിയ കോൺസെൻട്രേറ്റർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസന് കൈമാറുന്നു.

കാഞ്ഞാണി: മണലൂർ ഒ.വി.എസ് ഫൗണ്ടേഷനുവേണ്ടി ഓരിപറമ്പിൽ ഷാബു സംഭാവന ചെയ്ത ഓക്‌സിജൻ കോൺസെൻട്രേറ്റർ മണലൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസന് കൈമാറി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത് അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. അജയരാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു ശിവദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോയ് നാരായണൻ, മെമ്പർ രാഗേഷ് കണിയാംപറമ്പിൽമുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. വിനോദൻ, കെ.ബി. ജോഷി എന്നിവർ സംസാരിച്ചു.