തളിക്കുളം: കൊവിഡ് ബാധിതരുള്ള തളിക്കുളം പതിനഞ്ചാം വാർഡിൽ ടി.എൻ. പ്രതാപൻ എം.പീസ് കൊവിഡ് കെയർ കൺട്രോൾ റൂം തുറന്നു. കുന്നത്ത് പള്ളി പരിസരത്താണ് കൺട്രോൾ റൂം തുറന്നത്. 24 മണിക്കൂറും സേവനം ലഭ്യമാകും. രോഗികൾക്കാവശ്യമായ മാസ്‌ക്, ഗ്‌ളൗസ്, പൾസ് ഓക്‌സിമീറ്റർ, പി.പി.ഇ കിറ്റ്, ഓക്‌സിജൻ കേൻ, സാനിറ്റൈസർ, ഓട്ടോറിക്ഷാ, ആംബുലൻസ്, ഭക്ഷണം, മരുന്ന്, വീടുകളിലേക്കാവശ്യമായ സാധനങ്ങൾ എത്തിക്കൽ എന്നിവയാണ് പ്രവർത്തനം.
മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സി.എം. നൗഷാദ് അദ്ധ്യക്ഷനായി. ഷൈജ കിഷോർ, ജീജാ രാധാകൃഷ്ണൻ, ഗഫൂർ തളിക്കുളം, പി.എസ്. നജീബ്, ഷാനവാസ് കുരുക്കിലകത്ത്, താജുദ്ദീൻ കല്ലറക്കൽ എന്നിവർ പങ്കെടുത്തു.