തളിക്കുളം: പഞ്ചായത്ത് ഡൊമിസിലറി കെയർ സെന്ററിൽ നിന്നും രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് സ്‌നേഹ കിറ്റുകൾ വിതരണം ചെയ്തു. പച്ചക്കറികളും, ഭക്ഷ്യവസ്തുക്കളും, പുനർജനി പദ്ധതി പ്രകാരമുള്ള ആയുർവേദ മരുന്നുകളും, ഹോമിയോ മരുന്നുകളും അടങ്ങുന്നതാണ് കിറ്റുകൾ. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത സ്‌നേഹക്കിറ്റ് കെയർ ടേക്കർമാർക്ക് നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ അനിത അദ്ധ്യക്ഷനായി. എം.കെ ബാബു, എ.എം മെഹബൂബ്, ബുഷ്ര അബ്ദുൾനാസർ, ഡോ. കരുൺ, അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.

തൃപ്രയാർ: ടി.എൻ പ്രതാപൻ എം.പി മണ്ഡലത്തിൽ നടത്തുന്ന എം.പീസ് കൊവിഡ് കെയറിന്റെ ഭാഗമായി നാട്ടിക പഞ്ചായത്തിലെ എം.പീസ് കൊവിഡ് കെയർ വളണ്ടിയർമാർക്ക് ഉപയോഗിക്കുന്നതിനായി പോർട്ടബിൾ മിനി ഓക്‌സിജൻ സിലിണ്ടറും, പൾസ് ഓക്‌സീ മീറ്ററുകളും, യൂണിഫോമുകളും വിതരണം ചെയ്തു. ജില്ലാ കോ- ഓർഡിനേറ്റർ സി.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. പി.എം സിദ്ദിഖ്, ടി.വി ഷൈൻ, നിയാസ് പി.എ, മുഹമ്മദ് പി.എച്ച്, വൈഷ്ണവ്, വൈഭവ്, ഖാലിദ് കെ.എ, കബീർ കെ.എ എന്നിവർ പങ്കെടുത്തു.

പെരിങ്ങോട്ടുകര: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ താന്ന്യം പഞ്ചായത്ത് അഞ്ചാം വാർഡിലെ ആർ.ആർ.ടി അംഗങ്ങൾക്ക് കപ്പ നൽകി. പഞ്ചായത്തംഗം ആന്റൊ തൊറയൻ ഉദ്ഘാടനം ചെയ്തു. ആശാ വർക്കർ രാജന്റെ വസതിയിൽ നടന്ന ചടങ്ങിൽ റിജു കണക്കന്ത്ര, സബിത ബൈജു, ലൂയിസ് താണിക്കൽ എന്നിവർ പങ്കെടുത്തു.