തൃശൂർ: കോർപറേഷന്റെ സമൂഹ അടുക്കളയിലേക്ക് വെങ്ങിണിശേരി നാരായണാശ്രമം തപോവനത്തിലെ സ്വാമി ഭൂമാനന്ദ തീർത്ഥ പത്ത് ലക്ഷം രൂപയുടെ പലവ്യഞ്ജനങ്ങൾ കൈമാറി. 140 ചാക്ക് അരി ഉൾപ്പെടെ പത്തുലക്ഷം രൂപയുടെ പലവ്യഞ്ജനങ്ങളാണ് വെങ്ങിണിശ്ശേരി നാരായണാശ്രമം തപോവനം കോ- ഓർഡിനേറ്റർ ലാലു, മേയർ എം.കെ. വർഗീസിന് കൈമാറിയത്.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, ഷീബ ബാബു, കൗൺസിലർമാരായ സി.പി. പോളി, സതീഷ് കുമാർ, സുനിൽ രാജ്, പൂർണിമ സുരേഷ്, കരോളിൻ പെരിഞ്ചേരി, രാധിക അശോകൻ, സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, അഡീഷണൽ സെക്രട്ടറി അരുൺകുമാർ എന്നിവർ സന്നിഹിതരായിരുന്നു.