positivity

തൃശൂർ : ലോക്ഡൗൺ ഇളവുകൾ കൂടിയതോടെ പോസിറ്റിവിറ്റി നിരക്കും വർദ്ധിക്കുന്നു. വെള്ളിയാഴ്ച്ച ടി.പി.ആർ നിരക്ക് 13.66 ശതമാനമായിരുന്നെങ്കിൽ ശനിയാഴ്ച്ച 13.92 ശതമാനമായി. എന്നാൽ ഇന്നലെ വീണ്ടും ഉയർന്ന് 14.69 എത്തി. 9344 പേരെ പരിശോധിച്ചപ്പോൾ 1,373 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ലോക് ഡൗണും ട്രിപ്പിൾ ലോക് ഡൗണും ഏർപ്പെടുത്തിയിട്ടും കഴിഞ്ഞ അറുപത് ദിവസത്തിനുള്ളിൽ ഒരു ദിവസം മാത്രമാണ് പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തിയത്. ജൂൺ ഏഴിന് 925 പേർക്കായിരുന്നു കുറവ് രേഖപ്പെടുത്തിയത്. ഇന്നലെ പുന്നയൂർക്കുളം പഞ്ചായത്തിൽ ടി.പി.ആർ നിരക്ക് അമ്പതിന് മുകളിലെത്തി. അതേസമയം ഒരവസരത്തിൽ അറുപതിന് മുകളിൽ വരെ ടി.പി.ആർ നിരക്കെത്തിയ അടാട്ട്, ചൂണ്ടൽ, ചൊവ്വന്നൂർ, എങ്ങണ്ടിയൂർ, പൂമംഗലം എന്നീ പഞ്ചായത്തുകളിൽ ഇന്നലെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ലോക്ഡൗണിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഘട്ടം ഘട്ടമായുള്ള ഇളവുകൾ പ്രഖ്യാപിച്ച് വരികയാണ്. കൂടുതൽ ഇളവുകൾ ഉണ്ടായാൽ രോഗവ്യാപനം ഇനിയും ഉയരാനുള്ള സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. വെള്ളിയാഴ്ച്ച കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചതോടെ പലയിടത്തും വലിയ ജനക്കൂട്ടമാണ്. നിലവിൽ ലോക്ഡൗൺ നിലനിൽക്കുന്നുണ്ടെങ്കിലും അവശ്യ സാധനം വാങ്ങുന്നതിന് ആർ.ആർ.ടിമാരുടെ സേവനം ഉപയോഗിക്കണമെന്ന നിർദ്ദേശം പലയിടത്തും നടക്കുന്നില്ല. പ്രായമേറിയവർ പോലും നിർദ്ദേശം ലംഘിച്ച് കടകളിലെത്തുന്നതും വർദ്ധിച്ചു.

ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക്

ജൂൺ 13 14.69 %
ജൂൺ 12 13.92 %
ജൂൺ 11 13.66 %
ജൂൺ 10 14.28 %
ജൂൺ 9 13.86 %.

1373​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​

തൃ​ശൂ​ർ​ ​:​ 1373​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ 1227​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 10,336​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 81​ ​പേ​ർ​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 2,54,241​ ​ആ​ണ്.​ 2,42,425​ ​പേ​രാ​ണ് ​രോ​ഗ​മു​ക്ത​രാ​യ​ത്.​ ​ഇ​ന്ന​ത്തെ​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 14.69​%​ ​ആ​ണ്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 1,357​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​കൂ​ടാ​തെ​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നെ​ത്തി​യ​ 03​ ​ആ​ൾ​ക്കും,​ 10​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​കൂ​ടാ​തെ​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ 03​ ​ആ​ൾ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി.