മാള: പെരുമഴക്കാലം പ്രവചിക്കുന്ന സാഹചര്യത്തിൽ രണ്ട് പ്രളയാനുഭവങ്ങളുള്ള അന്നമനടയിൽ മുന്നൊരുക്കങ്ങൾക്ക് തുടക്കമായി. ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, ഇറിഗേഷൻ, പൊതുമരാമത്ത് അധികൃതരും ജനപ്രതിനിധികളും പങ്കെടുത്തു. യോഗത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രദേശങ്ങളെ ഭൂപ്രകൃതിയനുസരിച്ച് നാലായി തരംതിരിച്ചു. ചെറിയ മഴയിൽ വെള്ളം കെട്ടുന്ന സ്ഥലം, ശക്തമായ മഴയിൽ വെള്ളം കയറുന്ന സ്ഥലം, 2018ൽ പ്രളയം ബാധിച്ച സ്ഥലങ്ങൾ, 2019ൽ പ്രളയം ബാധിച്ച സ്ഥലങ്ങൾ എന്നിങ്ങനെയാണ് തരംതിരിച്ചത്. ഇപ്പോൾ നടന്നുവരുന്ന പ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെടുത്താൻ യോഗത്തിൽ ധാരണയായി.

ചാലക്കുടിപ്പുഴ കടന്നുപോകുന്ന പഞ്ചായത്തിൽ 2018 പ്രളയത്തിൽ കൂടുതൽ നാശനഷ്ടം സംഭവിച്ചിരുന്നു. പഞ്ചായത്ത് ഓഫീസ് അടക്കം വെള്ളത്തിലായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി മുൻകരുതൽ പദ്ധതികൾ ആവിഷ്‌കരിക്കും.

യോഗ തീരുമാനങ്ങൾ