തൃശൂർ: കൊവിഡ് മഹാമാരിക്കിടെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾക്കുള്ള ഇന്റർനെറ്റ് കണക്‌ഷൻ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എല്ലാ നിർദ്ധന വിദ്യാർത്ഥികൾക്കും സൗജന്യമായി നൽകണമെന്ന് ബി.ഡി.ജെ.എസ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റി.

പാരാമെഡിക്കൽ ജീവനക്കാരുടെ ശമ്പള ഏകീകരിക്കുക, വാഹന ഉടമകൾക്ക് നികുതി ഒഴിവാക്കുക, പ്രവർത്തിക്കാനാകാത്ത സ്ഥാപനങ്ങൾക്ക് ലൈസൻസ് സൗജന്യമായി പുതുക്കി നൽകുക, വാക്‌സിനേഷൻ നടപടികൾ സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. യോഗത്തിൽ പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷനായി.

വൈസ് പ്രസിഡന്റുമാരായ എൻ.വി. രഞ്ജിത്ത്, ലീല നാരായണൻ, മോഹൻദാസ് പൂശ്ശേരി, ട്രഷറർ അനിൽ പൊന്നരാശ്ശേരി, ജനറൽ സെക്രട്ടറി കെ.യു. വേണുഗോപാലൻ, സെക്രട്ടറിമാരായ മോഹൻദാസ് നല്ലങ്കര, സേതുമാധവൻ, ലക്ഷ്മണൻ കാനാട്ടുകര, സുധൻ പുളിക്കൽ, ഉന്മേഷ് പാറയിൽ, പ്രവീൺ പെരുന്തുറ, സന്തോഷ് പുല്ലഴി, പ്രകാശൻ നല്ലങ്കര, ബാബു വിൽവട്ടം, ഗോപിനാഥൻ നെട്ടയിൽ, അഭിലാഷ്, സെബാസ്റ്റ്യൻ വളപ്പിൽ എന്നിവർ പങ്കെടുത്തു.